പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം സസ്‌പെന്‍ഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു
Jul 19, 2026, 08:30 IST
സിപിഎം ജനപ്രതിനിധിയായിരുന്ന സുജിത്ത് കേസിനെ തുടര്‍ന്ന് നിലവില്‍ മുന്‍കൂര്‍ ജാമ്യത്തിലാണ്.
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ പഞ്ചായത്തംഗം രാജിവെച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ സി. സുജിത്താണ് മെമ്പര്‍ സ്ഥാനം രാജിവെച്ചത്. സിപിഎം ജനപ്രതിനിധിയായിരുന്ന സുജിത്ത് കേസിനെ തുടര്‍ന്ന് നിലവില്‍ മുന്‍കൂര്‍ ജാമ്യത്തിലാണ്.
ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ശ്രീകൃഷ്ണപുരം സ്വദേശിനിയുടെ പരാതിയില്‍ പോലീസ് സുജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പഞ്ചായത്തിലെ രാഗം കോര്‍ണര്‍ വാര്‍ഡിനെയാണ് ഇയാള്‍ പ്രതിനിധീകരിച്ചിരുന്നത്. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ സുജിത്തിനെ സിപിഎം ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റി അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
.jpg)

