പാലക്കാട് വീടിനുള്ളില്‍ ഇരിക്കവെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇടിമിന്നലേറ്റു

lightning

 പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഭീമനാടാണ് സംഭവം. കോട്ടോപ്പാടം അബുഹാജി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നിവേദിനാണ് മിന്നലേറ്റത്. കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടി വീടിനുള്ളില്‍ ഇരിക്കവെയായിരുന്നു അപകടമുണ്ടായത്. വീടിന്റെ ചുവരിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. മിന്നലില്‍ പൊള്ളലേറ്റ കുട്ടിയെ ആദ്യം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

Tags