പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം പിൻവലിക്കണം ; കെ. സുധാകരൻ എം.പി

There is not just one Satheesan in Congress, there are many Satheesans; K Sudhakaran takes a public stand against VD Satheesan

പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്ന കാസർകോട് അതിർത്തി മുതൽ ദക്ഷിണ കർണാടകയിലെ വിവിധ പ്രദേശങ്ങളെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂർ റെയിൽവേ ഡിവിഷന്റെ ഭാഗമാക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് കെ. സുധാകരൻ എം.പി. ആവശ്യപ്പെട്ടു.

പാലക്കാട് റെയിൽവേ ഡിവിഷന്റെ പ്രവർത്തനപരമായ പരിധിയും വരുമാനവും ഗണ്യമായി കുറയ്ക്കുന്ന ഈ നടപടി കേരളത്തിന്, പ്രത്യേകിച്ച് പാലക്കാട് റെയിൽവേ ഡിവിഷന്, വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുക. ദീർഘകാലമായി പാലക്കാട് ഡിവിഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന പ്രദേശങ്ങളെ ഏകപക്ഷീയമായി മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നത് റെയിൽവേയുടെ ഭരണപരമായ കാര്യക്ഷമതയെയും യാത്രക്കാരുടെ സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

ഇത്രയും പ്രധാനപ്പെട്ട തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് ബന്ധപ്പെട്ട ജനപ്രതിനിധികളുമായോ പ്രദേശത്തെ ജനങ്ങളുമായോ ആവശ്യമായ ചർച്ചകൾ നടത്താതെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നത് പ്രതിഷേധാർഹമാണ്. ജനങ്ങളുടെ താൽപര്യങ്ങളും ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും പരിഗണിക്കാതെ നടത്തുന്ന ഇത്തരം ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാവില്ല.

പാലക്കാട് ഡിവിഷന്റെ വരുമാനത്തിലും പ്രവർത്തന മേഖലയിലും ഉണ്ടാകുന്ന കുറവ് ഭാവിയിൽ കേരളത്തിലെ റെയിൽവേ വികസന പ്രവർത്തനങ്ങളെയും പുതിയ ട്രെയിൻ സർവീസുകൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കെ. സുധാകരൻ എം.പി കത്ത് നൽകി. തീരുമാനം അടിയന്തരമായി പുനഃപരിശോധിച്ച് പാലക്കാട് റെയിൽവേ ഡിവിഷന്റെ നിലവിലുള്ള പരിധി നിലനിർത്തണമെന്നും, ദക്ഷിണ കർണാടക പ്രദേശങ്ങളെ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനപ്രതിനിധികളുമായും ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്യാതെ കൈക്കൊണ്ട ഈ തീരുമാനം പുനഃപരിശോധിച്ച് പാലക്കാട് റെയിൽവേ ഡിവിഷന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ. സുധാകരൻ എം.പി. ആവശ്യപ്പെട്ടു

Tags