കനത്ത ചൂടില്‍ പാലക്കാട് മലയോരമേഖല വലയുന്നു

heat


പാലക്കാട്: കനത്ത ചൂടില്‍ മലയോരമേഖല വലയുന്നു. പലയിടത്തും പകല്‍സമയ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകുകയാണ്. കാട്ടില്‍ ജലക്ഷാമം രൂക്ഷമായതോടെ വെള്ളം തേടി കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് പതിവായി എത്തിക്കൊണ്ടിരിക്കുന്നത് നാട്ടുകാര്‍ക്ക് ആശങ്ക പകരുന്നു.

പാലക്കുഴി, പനംകുറ്റി, ഓടംതോട് പ്രദേശങ്ങളിലെല്ലാം മൃഗശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. കാര്‍ഷികവിളകളുടെ നിലനില്‍പ്പും അപകടത്തിലാണ്. വെള്ളം കിട്ടാതെ തെങ്ങും കവുങ്ങും വന്‍തോതില്‍ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ൂട് ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്.

Tags