പാലക്കാട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

A car being driven in Palakkad was destroyed by fire

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമില്ല. കൊപ്പം- വളാഞ്ചേരി റോഡിലെ പെട്രോള്‍ പമ്പിന് സമീപം തിങ്കള്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കൊപ്പം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ കുറച്ചു ദിവസമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 

tRootC1469263">

വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടു പോകുന്നതിനിടെ വാഹനം നിന്നു. വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയിലാണ് തീ ആളിപ്പടര്‍ന്നത്. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ മുളയങ്കാവ് സ്വദേശി മണികണ്ഠന്‍ ഇറങ്ങിയോടിയതിനാല്‍ അപകടത്തില്‍പ്പെട്ടില്ല. ഇരുപത് മിനിറ്റോളം നേരം കാര്‍ നിന്ന് കത്തി. പട്ടാമ്പിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് തീ അണച്ചത്. കൊപ്പം പോലീസും സ്ഥലത്തെത്തിയിരുന്നു. റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
 

Tags