പാലക്കാട് വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

palakkad attappadi elephant death
palakkad attappadi elephant death

ദേഹമാസകലം പരിക്കേറ്റ ആന പുലർച്ചെ എഴുന്നേൽക്കാൻ കഴിയാതെ പൂർണമായും നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു

പാലക്കാട് : പാലക്കാട് അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് പുലർച്ചെ മുതൽ ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. മറ്റ് കൊമ്പൻമാരോടൊപ്പം ഏറ്റുമുട്ടുന്നതിനിടയിലാണ് ആനയ്ക്ക് പരിക്കേറ്റത്. ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞദിവസം വെറ്റിനറി സർജന്മാർ അറിയിച്ചിരുന്നു.

tRootC1469263">

ദേഹമാസകലം പരിക്കേറ്റ ആന പുലർച്ചെ എഴുന്നേൽക്കാൻ കഴിയാതെ പൂർണമായും നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. വെറ്റിനറി സർജന്മാർ എത്തി പരിശോധന നടത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മയക്ക് വെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ സാധിച്ചിരുന്നില്ല. 

Tags