പാലക്കാട്‌ ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു

Death due to boat capsizing in Puthukurichi; A fisherman died

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബാബുവിന്റെ ശരീരത്തില്‍ മർദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്

പാലക്കാട്‌: പാലക്കാട്‌ കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്.കേസില്‍ സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബാബുവിന്റെ ശരീരത്തില്‍ മർദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്.

tRootC1469263">

തമിഴ്നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോടാണ് താമസം. സഹോദരങ്ങള്‍ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Tags