മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ നടപടി ദയാവധത്തിന് തുല്യമായ തീരുമാനം ; ഷാഫി പറമ്പിൽ
മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ നടപടി കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ അവഗണനയും ദയാവധത്തിന് തുല്യവുമായ തീരുമാനമാണെന്ന് വടകര എം.പി ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഭരണ സൗകര്യമാണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിനായി ഒരു പ്രത്യേക റെയിൽവേ സോൺ വേണമെന്ന വർഷങ്ങളായുള്ള ആവശ്യവും ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക് അനുവദിക്കുന്നതിനുള്ള നടപടികൾക്ക് ചില ബി.ജെ.പി നേതാക്കൾ തന്നെ തുരങ്കം വയ്ക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. പാലക്കാട് റെയിൽവേ ഡിവിഷൻ സംരക്ഷിക്കുന്നതിനായി ഡിവിഷൻ കേന്ദ്രീകരിച്ചും ഡൽഹിയിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, ഇതിന്റെ ഭാഗമായി കെ.പി.സി.സി ഉടൻ തന്നെ സമരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)

