ചിറ്റൂർ പുഴയിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു
Updated: May 11, 2023, 21:14 IST

പാലക്കാട്: ചിറ്റൂർ പുഴയിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. വളാഞ്ചേരി മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിന്‍റെ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. അട്ടപ്പാടി ശിരുവാണി പുഴയിലെ ചിറ്റൂർ ഭാഗത്താണ് അപകടമുണ്ടായത്.
പഠന ക്യാമ്പിന്‍റെ ഭാഗമായാണ് വിദ്യാർഥികൾ അട്ടപ്പാടിയിലെത്തിയത്. കുളിക്കുന്നതിനിടെ അമീൻ വെള്ളത്തിൽ കുഴഞ്ഞു വീണതായി അധ്യാപകർ പറയുന്നു. മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രം മോർച്ചറിയിലേക്ക് മാറ്റി.