പാലക്കാട് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

dead

 പ്രബന്ധാവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂർ പറവണ്ണ സ്വദേശി പാലക്ക വളപ്പിൽ ഷംസുദ്ദീന്റെ മകൾ ഷഫീഖയാണ് (20) മരിച്ചത്.ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. 

വളാഞ്ചേരി ആതവനാട് മർകസ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബയോടെക്‌നോളജി വിഭാഗം വിദ്യാർഥിനിയാണ് മരിച്ച ഷഫീഖ. ഉടൻ പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി ഷഫീഖയെ കോളേജ് അധികൃതർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags