പാലക്കാട് 52 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി

google news
Disposable plastic bag

പാലക്കാട് :  മാലിന്യസംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാതലത്തില്‍ രൂപീകരിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ 52 കിലോ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നേതൃത്വത്തില്‍ മുതലമട, തെങ്കര എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 

തെങ്കരയില്‍ കടകളിലും ഓഡിറ്റോറിയങ്ങളിലും പരിശോധന നടത്തി ഒറ്റത്തവണ ഉപയോഗിക്കുന്ന 52 കിലോ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. മുതലമട പഞ്ചായത്തില്‍ കടകളില്‍ പരിശോധന നടത്തി. കച്ചവടക്കാര്‍ യാതൊരു കാരണവശാലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും വില്‍പന നടത്തരുതെന്നും നിര്‍ദേശം നല്‍കി. എം.സി.എഫ് പരിശോധിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നിര്‍ദേശം നല്‍കി.

Tags