പാലക്കാട്-പൊള്ളാച്ചി സംസ്ഥാനപാതയിൽ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
May 12, 2026, 11:00 IST
പാലക്കാട്: പാലക്കാട്-പൊള്ളാച്ചി സംസ്ഥാനപാതയിൽ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. എലപ്പുള്ളി മണിയേരിയിൽ വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാർത്തിക് (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെ എലപ്പുള്ളി പേട്ട ജങ്ഷന് സമീപമായിരുന്നു അപകടം. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്കിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ബൈക്കിൽ നിന്ന് റോഡിലേക്ക് തലയടിച്ച് വീണാണ് യുവാക്കൾ മരിച്ചത്. ഇരുവരും എലപ്പുള്ളിയിൽ പശുഫാം നടത്തിപ്പുകാരാണ്.
.jpg)

