പാലക്കാട് അപകടം ; ലോറി ജീവനക്കാരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും

palakkad accident
palakkad accident

പാലക്കാട്: നാല് വിദ്യാർത്ഥികളുടെ ജീവനെടുത്ത പനയമ്പാടം അപകടത്തിൽ ലോറി ജീവനക്കാരുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിൻ്റെയും ക്ലീനർ വർ​ഗീസിൻ്റേയും മൊഴിയാണ് രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസെടുക്കുന്ന കാര്യങ്ങളിലേക്ക് പൊലീസ് നീങ്ങുക. അപകടത്തിൽ നിസാരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, അപകടത്തിൽപ്പെട്ട ലോറി പരിശോധിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന ലോഡിൻ്റെ ഭാരം കൃത്യമായിരുന്നുവെന്ന് ആർടിഎ പറഞ്ഞിരുന്നു. ലോറിയുടെ ടയറുകൾക്ക് പ്രശ്നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണെന്നും കണ്ടെത്തിയിരുന്നു. എതിരെ വന്ന വാഹനത്തിൻ്റെ ഡ്രൈവർ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. അശ്രദ്ധയോടെയും അമിതവേ​ഗത്തിലും വന്നു എന്നാണ് കേസ്.

Tags