പാലക്കാട് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ശാരദ തുണി കഴുകി അഴയിൽ ഇട്ടപ്പോഴായിരുന്നു അപകടത്തിൽ പെട്ടത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്നും കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയായിരുന്നു.
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദ (62) യാണ് മരിച്ചത്. കഴിഞ്ഞ 24നാണ് അപകടം ഉണ്ടായത്. ശാരദ തുണി കഴുകി അഴയിൽ ഇട്ടപ്പോഴായിരുന്നു അപകടത്തിൽ പെട്ടത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്നും കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയായിരുന്നു.
ഇവരുടെ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത താൽക്കാലികമായി പണിത ഷെഡ്ഡിൽ നിന്നും ഇലക്ട്രിക് വയർ ഉപയോഗിച്ച് കണക്ഷൻ എടുത്തിരുന്നു. ഇതായിരുന്നു ഇരുമ്പ് കഴുക്കോലിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ ശാരദ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ഷോക്കേറ്റ് താഴെ വീണ ശാരദയെ മരുമകൾ രാധിക രക്ഷിക്കാനായി പിടിച്ചപ്പോൾ ഇവരും തെറിച്ചുവീണു. ഇത് കണ്ട അനുജന്റെ ഭാര്യ രേഷ്മ രാധികയെ പിടിച്ചപ്പോൾ അവർക്കും ഷോക്ക് ഏൽക്കുകയായിരുന്നു.
.jpg)

