ചിത്രം വരച്ച് ചലച്ചിത്ര മേളയെ വരവേറ്റ് ചിത്രകാരർ

iwff

ആലപ്പുഴ: ചിത്രങ്ങളിലൂടെ നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയെ വരവേറ്റ് ജില്ലയിലെ ചിത്രകാരർ. കൈരളി ശ്രീ തിയേറ്ററിനു മുന്നിൽ ഒരുക്കിയ 20 അടി നീളമുള്ള ബാനറിലാണ് ചിത്രം വരയ്ക്കാനുള്ള അവസരം ഒരുക്കിയത്.  മേളയുടെ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ ചിത്രരചന മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് ബാനറിൽ ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

IWFF

സമത്വം, സ്വാതന്ത്ര്യം, സ്ത്രീകളുടെ സിനിമാ കാഴ്ചകൾ, ആവിഷ്കാര സ്വാതന്ത്ര്യം, ഓസ്ട്രേലിയൻ നഗരമായ മെൽബണിലെ രാത്രികാഴ്ചകൾ, ആലപ്പുഴയുടെ മനോഹാരിത എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് ചിത്രങ്ങൾ വരച്ചത്.

സിനിമാ ആർട്ടിസ്റ്റ് ഉഷ ഹസീന, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര മേളയുടെ സംഘാടക സമിതി കോഓഡിനേറ്റർ ബിച്ചു എക്സ്. മലയിൽ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവരടക്കം ഒട്ടേറെ വനികൾ ചിത്രരചനയിൽ പങ്കെടുത്തു.

Share this story