പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്

ramachandran
ramachandran

12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്‌കാരം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന രാമചന്ദ്രന്റെ മൃതദേഹം രാവിലെ വീട്ടിലെത്തിക്കും. ഏഴര മുതല്‍ 9 മണി വരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം നടക്കും.

tRootC1469263">

ഒമ്പതരയ്ക്ക് വീട്ടിലെത്തിക്കുന്ന മൃതദേഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കും. 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്‌കാരം.

മകള്‍ ആരതിയുടെ കണ്‍മുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് ഇരയാകുകയായിരുന്നു രാമചന്ദ്രന്‍.

Tags