പഹൽഗാം ഭീകരാക്രമണം : ഭീകരർക്ക് നേരിട്ട് സഹായം നൽകിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ
Jun 22, 2025, 15:26 IST


ഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻഐഎ. ഭീകരാക്രമണം നടപ്പാക്കിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയിരിക്കുന്നതെന്നും എൻഎഐ വ്യക്തമാക്കി.
tRootC1469263">അതേസമയം ഇവർ 3 ഭീകരരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരർ ലഷ്കർ ബന്ധമുള്ളവരാണെന്ന് പിടിയിലായവർ മൊഴി നൽകിയതായി എൻഐഎ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.