പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

Governing body rejects police report on gold theft at Sree Padmanabha Swamy temple

സെപ്റ്റംബര്‍ 5 (പ്രാസാദ ശുദ്ധി, ഹോമം, വാസ്തുബലി): ദര്‍ശന സമയം രാവിലെ: 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 08.30 മുതല്‍ 10.00 വരെ, 

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍, ശ്രീ പത്മനാഭസ്വാമിയുടെയും പരിവാര ദേവതകളുടെയും കടുശര്‍ക്കര നിര്‍മ്മിതമായ ബിംബങ്ങളുടെ ജീര്‍ണ്ണത പരിഹരിക്കുന്നതിനുള്ള ശുദ്ധിയും അനുജ്ഞാ കലശവും അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ പുനഃക്രമീകരണം ഏര്‍പ്പെടുത്തി.

സെപ്റ്റംബര്‍ 5 (പ്രാസാദ ശുദ്ധി, ഹോമം, വാസ്തുബലി): ദര്‍ശന സമയം രാവിലെ: 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 08.30 മുതല്‍ 10.00 വരെ, 10.30 മുതല്‍ 11.15 വരെ, 11.45 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.00 വരെ. അത്താഴ ശ്രീബലിക്ക് ശേഷം ദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബര്‍ 6 (ചതു, ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം): രാവിലെ 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 10.00 മുതല്‍ 11.15 വരെ, 11.45 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.15 വരെ, 06.45 മുതല്‍ 07.20 വരെ.

സെപ്റ്റംബര്‍ 7 (ദ്രവ്യ കലശം, കലശാഭിഷേകം): രാവിലെ: 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 11.00 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.00 വരെ, 06.45 മുതല്‍ 07.20 വരെ.

Tags