പത്മജയുടെ കോണ്‍ഗ്രസ് പ്രവേശം; നിര്‍ണായക ചര്‍ച്ചകളിലേക്ക് കെപിസിസി
Nov 22, 2026, 12:36 IST
വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റേയും മുഖ്യമന്ത്രിയുടെയും നിലപാട് നിര്‍ണായകമാകും.
ബിജെപിയില്‍ നിന്നും രാജിവെച്ച പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ നിര്‍ണായക ചര്‍ച്ചകളിലേക്ക് കടക്കാന്‍ കെപിസിസി. പത്മജ മാപ്പ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആശയവിനിമയം നടത്തും. വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റേയും മുഖ്യമന്ത്രിയുടെയും നിലപാട് നിര്‍ണായകമാകും.
പത്മജ മാപ്പപേക്ഷിച്ച സാഹചര്യത്തില്‍ പരിഗണിക്കണമെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇനിയും പത്മജയെ പുറത്ത് നിര്‍ത്തുന്നത് ശരിയല്ല എന്നതാണ് ഇവരുടെ പക്ഷം. അതേസമയം, സംഘപരിവാര്‍ ആശയങ്ങളെ പത്മജ തള്ളിപ്പറയണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
.jpg)

