മുകേഷ് എംഎൽഎ സ്ഥാനം നിയമപരമായി രാജി വെക്കേണ്ടതില്ല; വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി
Feb 3, 2025, 10:10 IST


തളിപ്പറമ്പ: നടി നൽകിയ പരാതിയിൽ എം.മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. നിയമപരമായി രാജി വെക്കേണ്ടതില്ലെന്നും ധാർമികമായി രാജിവെക്കണോ എന്ന് മുകേഷിന് തീരുമാനിക്കാമെന്നും പി സതീദേവി പറഞ്ഞു.
രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂവെന്നും പി.സതീദേവി വ്യക്തമാക്കി. തളിപ്പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി.