തൃക്കാക്കരയിൽ ചരിത്രം സൃഷ്‌ടിക്കുമെന്ന് മന്ത്രി പി രാജീവ്

google news
p rajeev

കിഴക്കമ്പലം ട്വന്റി 20 അനുഭാവികളോട് വോട്ടഭ്യർത്ഥിച്ച് എൽഡിഎഫ്. ട്വന്റി 20 ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് അഭ്യർത്ഥിക്കുന്നതായി മന്ത്രി പി രാജീവ്. വോട്ടഭ്യർത്ഥന പറയുന്നില്ലെന്ന സാബു എം ജേക്കബിന്റെ വിമർശനത്തിന് പിന്നാലെയാണ് പരസ്യ നിലപാട്. തൃക്കാക്കരയിൽ എൽഡിഎഫ് ചരിത്രം സൃഷ്‌ടിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.(p rajeev asking votes to t 20 in thrikkakara)

ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച് പ്രവർത്തിക്കാൻ ഉള്ള തീരുമാനം ഇന്ന് ഉണ്ടാകും. കിഴക്കമ്പലത്തിൽ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വൻ്റി ട്വൻ്റി ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബും ചേർന്ന് തീരുമാനം പ്രഖ്യപിക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നൽകും. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. ഇന്നലെ കൊച്ചിയിൽ എത്തിയ കെജ്‌രിവാളുമായി സാബു ജേക്കബ് ചർച്ച നടത്തി.

Tags