ചാര്‍ട്ടേഡ് വിമാനത്തിന്റെ സ്‌പോണ്‍സര്‍ ആരെന്ന് വ്യക്തമാക്കിയിട്ടില്ല, മുഖ്യമന്ത്രിയുടെ പ്രതികരണം ധിക്കാരം ; പി രാജീവ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്രയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി രാജീവ് രംഗത്ത്. ചാര്‍ട്ടേഡ് വിമാനത്തിന്റെ സ്‌പോണ്‍സര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നും സതീശന്റെ പ്രതികരണം ധിക്കാരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹെലിക്കോപ്റ്റര്‍ കമ്പനിയാണ് മുഖ്യമന്ത്രിയുടെ വിമാന യാത്രയുടെ പണം ആദ്യം അടച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടര്‍ ടിവിയില്‍ കണ്ടു. ഗൗരവമായ കുറ്റമാണ് ഇതെന്നും അഴിമതി നിരോധനനിയമത്തിന്റെ പരിധിയില്‍ വരുമെന്നും രാജീവ് ചൂണ്ടിക്കാട്ടി. സുതാര്യമായി, ആരാണ് ഈ വിമാനം തരപ്പെടുത്തി നല്‍കിയതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്. വിമാനവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പുറത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു മന്ത്രിയുടെ വണ്ടി കേടായാല്‍ ഉടനെ റേഞ്ച് റോവര്‍ വരികയാണ് കയറാതിരിക്കാൻ പറ്റുമോ എന്നായിരുന്നു കെ എം ഷാജിയുടെ റേഞ്ച് റോവർ കാർ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തോട് പി രാജീവ് പരിഹസിച്ചത്. മന്ത്രിയുടെ വണ്ടി കേടായാല്‍ പൊലീസോ ടൂറിസം വകുപ്പോ ഒക്കെ വണ്ടി നല്‍കുന്നതാണ് രീതി. ജനങ്ങള്‍ക്ക് യാതൊരു സംശയത്തിനും ഇടകൊടുക്കാതിരിക്കാനാണ് മന്ത്രിമാരുടെ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെലവില്‍ തന്നെ ആയിരിക്കുന്നത്. ആ ചെലവ് ഉപയോഗിക്കുന്നത് നാടിന്റെ താല്‍പര്യം സംരക്ഷിക്കാനാണ്. എന്നാല്‍ ഇപ്പോള്‍ കാറുടമയെ സ്‌കൂള്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്ന് കോള്‍ക്കുന്നു. അതും അഴിമതി രിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും രാജീവ് ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി വിദേശ യാത്ര നടത്തി. അവിടെയും സ്‌പോണ്‍സര്‍ ആരെന്ന് വ്യക്തമാക്കണം. അവര്‍ക്ക് മറ്റെന്തെങ്കിലും സഹായം ചെയ്‌തോ എന്നും വ്യക്തമാക്കണമെന്ന് പി രാജീവ് പറഞ്ഞു. മന്ത്രിമാരുടെ യാത്രകള്‍ക്കെതിരായി പ്രതിപക്ഷ നേതാവാവായി ഇരുന്നപ്പോള്‍ ഗീര്‍വാണം മുഴക്കിയ ആളാണ് മുഖ്യമന്ത്രി എന്നും രാജീവ് ഓര്‍മപ്പെടുത്തി. മുഖ്യമന്ത്രി നിരന്തരം കള്ളം പറയുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
.jpg)

