പി പി ദിവ്യയെ ന്യായീകരിക്കാനാകില്ല, സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

Aam Aadmi Party has lodged a complaint with vigilance seeking investigation into PP Divya's benami transactions
Aam Aadmi Party has lodged a complaint with vigilance seeking investigation into PP Divya's benami transactions


കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ അനുശോചന പ്രമേയത്തിലാണ് നവീന്‍ ബാബുവിന് അനുശോചനം അര്‍പ്പിച്ചത്.

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പി പി ദിവ്യയ്ക്ക് വിമര്‍ശനം. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം അനുശോചിക്കുകയും ചെയ്തു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയത്. ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും എം വി ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമര്‍ശനം.


കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ അനുശോചന പ്രമേയത്തിലാണ് നവീന്‍ ബാബുവിന് അനുശോചനം അര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചാണ് അനുശോചനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വിവാദ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ ബന്ധുവും കൂടിയായ പി വി ഗോപിനാഥാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. പെട്രോള്‍ പമ്പിനായി ഗോപിനാഥ് ഇടപെട്ടിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ?ഗോപിനാഥ് ആരോപണം നിരസിച്ചിരുന്നു.

Tags