സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന സമസ്ത കാന്തപുരത്തിന്റെ പ്രസ്താവന പ്രതിഷേധാർഹമെന്ന് പി.കെ. ശ്രീമതി

P.K. Sreemathy says Samastha Kanthapuram's statement that women should not be displayed in public places is objectionable

കോഴിക്കോട്: സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന സമസ്ത കാന്തപുരത്തിന്റെ പ്രസ്താവന  പ്രതിഷേധാർഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നായിരുന്നു അവരുടെ പ്രതികരണം. അത് ആര് പറഞ്ഞാലും പിൻ‌വലിക്കണമെന്നും മഹാനായ മുഹമ്മദ് നബിയും മതവും പറയുന്നത് സ്ത്രീകൾക്ക് ആദരവും പരിഗണനയും നൽകണമെന്നാണെന്നും അവർ പറഞ്ഞു.

നബിദിനാഘോഷത്തിൽ സ്ത്രീകൾ പങ്കെടുത്തതിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശം നൽകി സമസ്ത കാന്തപുരം വിഭാഗം. സ്ത്രീകളെ വേദിയിലോ പൊതുഇടങ്ങളിലോ അന‍്യപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമാണ് നിർദേശം.ഇത്തരം പരിപാടികൾ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് മഹല്ല് ഭാരവാഹികൾ, മദ്റസ, മറ്റു സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.

Tags