തളിപ്പറമ്പിലെ സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചറുടെ പോസ്റ്റർ പ്രത്യേകം പങ്കുവെച്ച് പി. ജയരാജൻ
കണ്ണൂർ: നിയമ സഭതെരെഞ്ഞടുപ്പ് അടുത്തിരിക്കെ തളിപ്പറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ ഫേസ്ബുക്കിൽ പ്രത്യേകം പങ്കുവെച്ച് സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. ‘തളിപ്പറമ്പിൽ പ്രിയ സഖാവ് ശ്യാമള ടീച്ചർ...’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ ഷെയർ ചെയ്തത്.
tRootC1469263">കണ്ണൂരിലെ എട്ട് സി.പി.എം സ്ഥാനാർഥികളുടെയും ചിത്രങ്ങൾ അടങ്ങിയ ഒരു പോസ്റ്റർ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പി.കെ. ശ്യാമളയുടെ മാത്രം പോസ്റ്റർ പ്രത്യേകം പോസ്റ്റ് ചെയ്തത്. മുഖ്യമന്രതി പിണറായി വിജയന്റെയോ ശൈലജ ടീച്ചറുടെയോ സ്വന്തം മണ്ഡലമായ തലശ്ശേരിയിലെ സ്ഥാനാർഥി കാരായി രാജന്റെയോ പോസ്റ്റർ പോലും ജയരാജൻ ഇങ്ങനെ പങ്കുവെച്ചിട്ടില്ല. പിണറായി വിജയൻ (ധർമടം), കെ.കെ. ശൈലജ (പേരാവൂർ), വി.കെ. സനോജ് (മട്ടന്നൂർ), ടി.ഐ. മധുസൂദനൻ (പയ്യന്നൂർ), എം. വിജിൻ (കല്യാശ്ശേരി), കെ.വി. സുമേഷ് (അഴീക്കോട്), പി.കെ. ശ്യാമള (തളിപ്പറമ്പ്), കാരായി രാജൻ (തലശ്ശേരി) എന്നിവരാണ് കണ്ണൂരിലെ സി.പി.എം സ്ഥാനാർഥികൾ.
.jpg)


