‘ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ ഒക്കെയാണ് ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത്, ഉള്ളത് പറയാൻ ഒരാളെയും ഭയക്കേണ്ടതില്ല’ ; ആഞ്ഞടിച്ച് പി. ജയരാജന്റെ മകൻ ജയിൻ രാജ്
പാലക്കാട് പി.കെ. ശശിയെ അന്ന് നടപടി എടുത്ത് പുറത്താക്കിയിരുന്നേൽ ഇന്ന് ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. ഇതിനുതാഴെ ‘സ്തുതി പാടുന്ന അർഹത ഇല്ലാത്തവരെ അടിത്തറ തൊട്ട് തലപ്പത്ത് വരെ കയറ്റി വെക്കുന്ന പ്രവണത നിർത്തിയില്ലെങ്കിൽ ഇതിലും വലുത് അനുഭവിക്കേണ്ടിവരും.... പല ബ്രാഞ്ചുകളിൽ പോലും ഒരിക്കലും മെമ്പർഷിപ്പിൽ വരാൻ അർഹതയില്ലാത്തവരെ കാണാം. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ എന്ന് പറഞ്ഞത് പോലെ പാർട്ടിയുടെ ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ പല ലോക്കലുകളും നിയന്ത്രിക്കുന്നു’ എന്ന് പാർട്ടി പ്രവർത്തകൻ കമന്റ് ചെയ്തപ്പോഴായിരുന്നു ജയിൻരാജിന്റെ പ്രതികരണം.
കണ്ണൂർ : പാർട്ടിയെ നിയന്ത്രിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ മകൻ ജയിൻ രാജ്.
ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ ഒക്കെയാണ് ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നതെന്നായിരുന്നു പി.കെ. ശശിയുടെ വിമതകൂട്ടായ്മയും പുറത്താക്കലും സംബന്ധിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ജയിൻ രാജിന്റെ വിമർശിച്ചത്.
പാലക്കാട് പി.കെ. ശശിയെ അന്ന് നടപടി എടുത്ത് പുറത്താക്കിയിരുന്നേൽ ഇന്ന് ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. ഇതിനുതാഴെ ‘സ്തുതി പാടുന്ന അർഹത ഇല്ലാത്തവരെ അടിത്തറ തൊട്ട് തലപ്പത്ത് വരെ കയറ്റി വെക്കുന്ന പ്രവണത നിർത്തിയില്ലെങ്കിൽ ഇതിലും വലുത് അനുഭവിക്കേണ്ടിവരും.... പല ബ്രാഞ്ചുകളിൽ പോലും ഒരിക്കലും മെമ്പർഷിപ്പിൽ വരാൻ അർഹതയില്ലാത്തവരെ കാണാം. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ എന്ന് പറഞ്ഞത് പോലെ പാർട്ടിയുടെ ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ പല ലോക്കലുകളും നിയന്ത്രിക്കുന്നു’ എന്ന് പാർട്ടി പ്രവർത്തകൻ കമന്റ് ചെയ്തപ്പോഴായിരുന്നു ജയിൻരാജിന്റെ പ്രതികരണം.

‘യുവജന സംഘടനയെ വിമർശിച്ചതിന്റെ പേരിൽ പിണറായിലെ ഒരു സഖാവിനെതിരെ (ആ സഖാവ് ഇപ്പോൾ ജീവനോടെ ഇല്ല) പാനൂരിലെ ഒരു നേതാവ് ഫൈക്ക് അക്കൗണ്ടിൽ നിന്നാണെന്ന് കരുതി കമന്റിട്ടത് സ്വന്തം അക്കൗണ്ടിൽ നിന്നായിരുന്നു.. നീയാരാടാ *@$&& എന്നാണ് ചോദിച്ചത്.. പൊല്ലാപ്പായി, വിവാദമായി.. യുവജന നേതാവിനെതിരെ ഒരു നടപടിയുമില്ല.. ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ ഒക്കെയാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്’ -ജയിൻ രാജ് പറഞ്ഞു.
ഇതിനെതിരെ ‘സി.പി.എം സൗത്ത് എലങ്കോട്‘ എന്ന ഫേസ്ബുക്ക് പേജിൽനിന്ന് പ്രതികരണം വന്നപ്പോൾ ‘ഉള്ളതല്ലേ.. ഇല്ലാത്തത് ഒന്നുമല്ലല്ലോ..അത് പറയാൻ ഒരാളെയും ഭയക്കേണ്ടതില്ല..’ എന്നായിരുന്നു ജയിനിന്റെ മറുപടി. ‘വായ തുറക്കാത്തവരെ മാത്രമാണ് ബ്രാഞ്ചിൽ ഉൾപ്പെടുത്തുക. കേരള മുഖ്യമന്ത്രിയുടെ പേര് പോലും ശരിയാവണ്ണം പറയാൻ അറിയാത്ത ഒട്ടേറെ പേര് ബ്രാഞ്ചിൽ കാണാൻ സാധിക്കും. അവർ തലയാട്ടാൻ മാത്രമുള്ള ഉപകരണം..’ തുടങ്ങി പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും എതിരെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. മുമ്പും പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പ് ജയിൻരാജ് സമൂഹമാധ്യമങ്ങളിലൂടെ തുറന്നെഴുതിയിരുന്നു.
.jpg)