ഇറക്കത്തില്‍ നിര്‍ത്തിയിട്ട മിനി ലോറി ഉരുണ്ട് ദേഹത്ത് കയറി ഉടമ മരിച്ചു

d

വഴിയിലേക്ക് വീണ ഷിജുവിന്‍റെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചു തന്നെ ഷിജു മരിച്ചു.

മലപ്പുറം: മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു. തോണിക്കൈ സ്വദേശി ഷിജു (കുട്ടന്‍ 48) ആണ് മരിച്ചത്. മലപ്പുറം എടക്കരയില്‍ ഇന്നലെ രാത്രിയാണ് അപകടം.ഇറക്കത്ത് നിര്‍ത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറിയാണ് അപകടം ഉണ്ടായത്.

വീടിന് സമീപം ചെറിയ ഇറക്കത്തിലുളള വഴിയിലാണ് മിനി ലോറി ഷിജു നിര്‍ത്തിയിട്ടത്. നിര്‍ത്തിയ വാഹനത്തില്‍ നിന്നും വീട്ടു സാധനങ്ങള്‍ എടുത്ത് വഴിയിലൂടെ മുന്നോട്ടു നടക്കുന്നതിനിടയില്‍ വാഹനം ഉരുണ്ടു വന്ന് ദേഹത്ത് തട്ടുകയായിരുന്നു.

tRootC1469263">

വഴിയിലേക്ക് വീണ ഷിജുവിന്‍റെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചു തന്നെ ഷിജു മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Tags