കാർഷിക ഉൽപ്പന്നത്തിന് സ്വന്തം ബ്രാൻഡ് ; കരിമ്പം ഫാമിൽ നിന്ന് ആദ്യ കുത്തരി വിപണിയിലേക്ക്
തളിപ്പറമ്പ് : കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽനിന്ന് ആദ്യമായി കുത്തരിയും വിപണിയിലേക്ക്. ‘കരിമ്പം റൈസ്’ എന്നപേരിൽ ആദ്യഘട്ടത്തിൽ ഒന്നരടൺ അരിയാണ് ഉൽപ്പാദിപ്പിച്ചത്. കിലോഗ്രാമിന് 60രൂപ നിരക്കിൽ ഫാമിന്റെ വിൽപന കേന്ദ്രംവഴി തിങ്കളാഴ്‌ച മുതൽ ലഭിക്കും.
ഒന്നാം വിളയായി രണ്ടര ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്യുന്നത്. വർഷത്തിൽ മൂന്ന്– നാല് ടൺ നെൽവിത്താണ് ഇവിടെ തയ്യാറാക്കിയിരുന്നത്. അതിൽ ഒന്നരടൺ ആണ് അരിയാക്കി മാറ്റി വപണിയിലേക്ക് എത്തിക്കുന്നത്. അഞ്ചുകിലോ പായ്‌ക്കറ്റിലും ചില്ലറ വിൽപ്പനയായും അരി ഫാം വിൽപ്പന കേന്ദ്രം വഴി ലഭ്യമാക്കും.
കരിമ്പം റൈസ് ലോഞ്ചിങ്ങും കരിമ്പം ജില്ലാ കൃഷിത്തോട്ടം ഫാം ടൂറിസം പദ്ധതി ഉദ്‌ഘാടനവും എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ്‌കുര്യൻ അധ്യക്ഷനായി.
.jpg)


