മദ്യം വാങ്ങാനുള്ള നിരയിൽ 9 മണി കഴിഞ്ഞാലും ആളുണ്ടെങ്കിൽ ഔട്ട്‌ലെറ്റുകൾ അടയ്ക്കാൻ പാടില്ല ; ഉത്തരവിട്ട് ബെവ്കോ
Mar 8, 2025, 19:16 IST


തിരുവനന്തപുരം: രാത്രി 9 മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള നിരയിൽ ആളുണ്ടെങ്കിൽ ഔട്ട്‌ലെറ്റുകൾ അടയ്ക്കാൻ പാടില്ലെന്ന് ഉത്തരവിട്ട് ബെവ്കോ. വരിയിലെ അവസാനത്തെ ആൾക്കും മദ്യം നൽകിയ ശേഷമേ കട അടയ്ക്കാൻ പാടുള്ളു എന്നാണ് വെയർ ഹൗസ് മാനേജർമാരെ അഭിസംബോധന ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. ഷോപ്പ് ഇൻ ചാർജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മാർച്ച് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സാധാരണഗതിയില്‍ രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം.