നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ടെന്നും ആര്‍ക്കും തളര്‍ത്താനാകില്ല, സഞ്ജുവിന് വലിയ നേട്ടങ്ങള്‍ ഇനിയും കൊയ്യാനാകട്ടെയെന്ന് മുഖ്യമന്ത്രി
മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ.
ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് ഇന്ത്യന്‍ ടീമിന് വിജയം സമ്മാനിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ടെന്നും ആര്‍ക്കും തളര്‍ത്താനാകില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
tRootC1469263">കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് ഇന്ത്യ തകര്‍ത്തിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
.jpg)


