ഓർത്തഡോക്സ് യാക്കോബായ പള്ളിതർക്കം ; ആറ് പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

It is not election campaign..! The government tells the High Court that the Chief Minister's WhatsApp message is not election campaign.

 കൊച്ചി :ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സഭയ്‌ക്ക് കൈമാറണം എന്ന ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്.

പാലക്കാട്, എറണാകുളം ജില്ലകളിലെ ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.പ്രതിഷേധം മൂലം പള്ളി ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.

പിന്നീട് താക്കോല്‍ കൈവശം വച്ചിരുന്നത് ജില്ലാ ഭരണകൂടം ആയിരുന്നു.തുടര്‍ന്ന് വിധി നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇരുപതോളം വരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വകരിച്ചു.പിന്നാലെ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ ചീഫ് സെക്രട്ടറിയടക്കം ഉദ്യോഗസ്ഥര്‍ സുപ്രീകോടതിയെ സമീപിക്കുകയായിരുന്നു.സിംഗിള്‍ ബെഞ്ച് നടപടി പുനഃപരിശോധിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.ആറ് പള്ളികളുടെ കേസും വേറെയായി പരിഗണിക്കണം.സിവില്‍ കേസായാണ് അത് തീര്‍പ്പാക്കേണ്ടതെന്ന നിരീക്ഷണവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.

 

Tags