യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ
സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (തിരു. ഭദ്രാസന സഹായ മെത്രാപ്പോലീത്ത), ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍ (സഭാ വൈദിക ട്രസ്റ്റി), റോണി വര്‍ഗീസ് ഏബ്രഹാം (സഭാ അല്‍മായ ട്രസ്റ്റി), അഡ്വ ബിജു ഉമ്മന്‍ (അസോസിയേഷന്‍ സെക്രട്ടറി) എന്നിവര്‍ സഭയെ പ്രതിനിധീകരിക്കും. സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. അധികാരത്തിലേക്കുള്ള മടക്കം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അര ലക്ഷം പേരെ ഉള്‍കൊള്ളാവുന്ന കൂറ്റന്‍ പന്തല്‍ ആണ് ഒരുങ്ങുന്നത്. സത്യപ്രതിജ്ഞ തത്സമയം കാണാന്‍ വിവിധയിടങ്ങളില്‍ ബിഗ് സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം 9 മണി വരെ മാത്രമാണ്.
.jpg)

