മുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി, ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഓര്‍ത്തഡോക്സ് സഭ
നിയമപദേശത്തിലൂടെ പാത്രിയാര്‍ക്കീസ് ബാവയെ മണര്‍കാട് പള്ളിയില്‍ കയറ്റിയതില്‍ പരിശോധന നടത്താതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് സഭ അറിയിച്ചു.
സഭാത്തര്‍ക്കത്തില്‍ അനുനയ നീക്കവുമായി ഓര്‍ത്തഡോക്സ് സഭ സ്ഥാനമായ കോട്ടയം ദേവലോകത്ത് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ. നിയമപദേശത്തിലൂടെ പാത്രിയാര്‍ക്കീസ് ബാവയെ മണര്‍കാട് പള്ളിയില്‍ കയറ്റിയതില്‍ പരിശോധന നടത്താതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് സഭ അറിയിച്ചു.
വിഷയത്തില്‍ പരിശോധന നടത്താമെന്നും പാത്രിയാര്‍ക്കീസ് ബാവയെ മണര്‍കാട് പള്ളിയില്‍ കയറ്റിയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി സഭാ അധ്യക്ഷന്‍ ഉറപ്പ് നല്‍കിയെന്ന് സഭ അറിയിച്ചു.
ഇടഞ്ഞുനിന്ന സഭയെ അനുനയിപ്പിക്കാന്‍ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് മുന്നില്‍ ചര്‍ച്ചകളുടെ വാതില്‍ തല്‍ക്കാലത്തേക്ക് സഭ അടയ്ക്കപ്പെടുകയാണ്. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പത്രിയാക്കിസ് ബാവയെ മണര്‍കാട് പള്ളിയില്‍ കയറ്റാന്‍ സര്‍ക്കാര്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമപദേശമാണ് സഭയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. നിയമപദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്ന സഭ അതില്‍ പരിശോധന നടന്ന ശേഷം ചര്‍ച്ച മതിയെന്നാണ് നിലപാട് എടുത്തിരിക്കുന്നത്.
.jpg)

