കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും

d

ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞയില്‍ നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ കൊല്ലം എൻ.എസ്.സഹകരണ ആശുപത്രിയില്‍ വെച്ച്‌ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു 

കൊല്ലം: കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. കൊല്ലം ഉമയനല്ലൂർ സ്വദേശി മോഹന ചന്ദ്രൻ നായർ അമ്മിണിയമ്മ ദമ്ബതികളുടെ മകൻ ഡോക്ടർ അശ്വിൻ മോഹന ചന്ദ്രൻ നായരുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞയില്‍ നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ കൊല്ലം എൻ.എസ്.സഹകരണ ആശുപത്രിയില്‍ വെച്ച്‌ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു  .

tRootC1469263">

ഹൃദയ വാള്‍വ് തിരുവനന്തപുരം ശ്രീചിത്രയിലേക്കും കരള്‍ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് മാറ്റി വയ്ക്കാനായി കൊണ്ട് പോകുന്നത്. കോഴിക്കോട് KMCT മെഡിക്കല്‍ കോളജ് ഒന്നാം വർഷം എം.എസ്. ജനറല്‍ സർജറി വിദ്യാർത്ഥിയാണ് അശ്വിൻ.

Tags