പി.വി അൻവർ മാനനഷ്ട കേസിൽ തലശേരി കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്

PV Anwar MLA leveled further allegations against ADGP MR Ajith Kumar and P Sasi
PV Anwar MLA leveled further allegations against ADGP MR Ajith Kumar and P Sasi

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ മാനനഷ്‌ടകേസിൽ പി വി അൻവർ എംഎൽഎക്കെതിരെ നോട്ടീസ്. ഡിസംബർ 20ന് കോടതിയിൽ ഹാജരാകാൻ തലശരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

അപകീർത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണം ഉന്നയിച്ച എംഎൽഎക്കെതിരെ അഡ്വ കെ വിശ്വൻ മുഖേന പി ശശി ഫയൽ ചെയ്‌ത കേസിലാണ്‌ നടപടി. ആരോപണം പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച്‌ നേരത്തെ വക്കീൽ നോട്ടീസ്‌ അയച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് കോടതിയിൽ കേസ്‌ ഫയൽ ചെയ്‌തത്‌.

പാലക്കാട്‌ ഒക്‌ടോബർ 17ന്‌ നടത്തിയ പത്ര സമ്മേളനത്തിലും പി ശശിക്കെതിരെ ദുരാരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ്‌ കണ്ണൂർ കോടതിയിലും മാനനഷ്‌ട കേസ്‌ നൽകിയത്.

Tags