റബറിൻ്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറക്കി

rubber

ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.

തിരുവനന്തപുരം: റബറിൻ്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബര്‍ കര്‍ഷകരെ സഹായിക്കാനായി റബര്‍ ഉൽപ്പാദന ഇന്‍സെൻ്റീവ് പദ്ധതി പ്രകാരം താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.

ഉൽപ്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ റബറിൻ്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബര്‍ ഉൽപ്പാദക സംഘങ്ങളും ജനതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്നാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍ നിന്ന് 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. 

Tags