ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇന്ന് മൂന്ന് മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട്

Change in weather warning in the state; Heavy rains expected for three days; Orange alert in Thrissur, Yellow alert in ten districts

മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. 

സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഇടുക്കി കോട്ടയം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. 

ഏഴ് ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രം ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയും കോട്ടയവും കൂടാതെ കണ്ണൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.ഇടിമിന്നലിനും സാധ്യതയുണ്ട്.


 

Tags