പ്രതിപക്ഷ പ്രതിഷേധം ; നിയമസഭാ നടപടികള്‍ ഇന്നും സ്തംഭിച്ചേക്കും

google news
niyamasabha

പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭാ നടപടികള്‍ ഇന്നും സ്തംഭിച്ചേക്കും. കഴിഞ്ഞദിവസം സഭയില്‍ ഉണ്ടായ തര്‍ക്കത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ കയ്യേറ്റത്തില്‍ നടപടി വൈകുന്നതും പ്രതിഷേധത്തിന് കാരണമാകും. ചോദ്യോത്തര വേള മുതല്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവാനാണ് സാധ്യത. 

എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തത് അടിയന്തര പ്രമേയ നോട്ടീസ് ആയി അവതരിപ്പിച്ചേക്കും. നിയമസഭ സംഘര്‍ഷത്തില്‍ സ്പീക്കറുടെ റൂളിംഗ് ഉണ്ടാകാനുമിടയുണ്ട്. കഴിഞ്ഞ മൂന്നു ദിവസവും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നടപടികള്‍ തടസ്സപ്പെട്ടിരുന്നു

Tags