ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം, മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷനേതാവ്

Sabarimala gold loot; Opposition protests in the Assembly today, opposition leader criticizes the Chief Minister

സഭയിലെ സംഘര്‍ഷങ്ങള്‍ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയവുമായി  ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു. സഭയിലെ സംഘര്‍ഷങ്ങള്‍ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭരണപക്ഷമാണ് കോപ്രായം കാണിച്ചത്. കോപ്രായം നടത്തിയവരെല്ലാം അപ്പുറത്തിരിപ്പുണ്ട്. ചോദ്യോത്തരങ്ങള്‍ക്കിടെ മന്ത്രിമാര്‍ സോണിയാഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും ആക്ഷേപിക്കുകയാണ്. ഇതിലൊരാള്‍ കേരളത്തിലെ എംപി കൂടിയാണ്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

tRootC1469263">

സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് മാറ്റണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇന്നലെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എ വടി കൊണ്ട് തല്ലിയെന്ന മുഖ്യമന്ത്രിയുടെ ആരോപണവും വിഡി സതീശന്‍ നിഷേധിച്ചു. മുഖ്യമന്ത്രി വാസ്തവവിരുദ്ധമായ പ്രസ്താവനയാണ് നടത്തിയത്. നിയമസഭയില്‍ പ്രതിഷേധിച്ചു എന്നത് സത്യമാണ്. സഭയില്‍ ബാനര്‍ പിടിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. ചേംബറില്‍ വെച്ച് ചര്‍ച്ച നടത്തേണ്ട വിഷയമൊന്നും ഉണ്ടായിട്ടില്ലെന്ന് സ്പീക്കര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അത്തരത്തില്‍ വയലന്റായ ഒരു നടപടിയും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

Tags