'നവകേരള സദസില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി': മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

google news
Minister Ahamed Devarkovil

നവകേരള സദസില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അവരുടെ വിയോജിപ്പ് തുറന്നു പ്രകടിപ്പിക്കാന്‍ ഉള്ള അവസരമായിരുന്നു. അവര്‍ പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ നവകേരള സദസ് ഇന്ന് കാസര്‍കോഡ് നിന്നാരംഭിക്കും. 
നവകേരള സദസ്സിനുള്ള ഫണ്ട് കണ്ടെത്തിയത് സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ്. സര്‍ക്കാരിന്റെ പണം ചിലവഴിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് അവര്‍ സ്വകാര്യ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. കെ എസ് ആര്‍ ടി സി യുടെ ബസ്സാണത്. നവകേരള സദസ്സ് കഴിഞ്ഞാല്‍ കെ എസ് ആര്‍ ടി സി തന്നെ ആ ബസ് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 

Tags