പ്രതിപക്ഷ നേതാവ് ആടിനെ പട്ടിയാക്കുന്നു ; വിമര്‍ശനവുമായി കെ മുരളീധരന്‍

k muralidharan

എല്‍ഡിഎഫിന്റെ പത്തുവര്‍ഷം ഇരുണ്ടകാലമായിരുന്നുവെന്നും എല്‍ഡിഎഫ് ശ്രമിച്ചത് സ്വകാര്യ ലോബിയെ വാരിപ്പുണരാനെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.

ആരോഗ്യമേഖലയെ സ്വകാര്യമേഖലക്ക് യുഡിഎഫ് തീറെഴുതിയെന്ന പിണറായി വിജയന്റെ വിമര്‍ശനത്തിന് പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. പ്രതിപക്ഷ നേതാവ് ആടിനെ പട്ടിയാക്കുന്നുവെന്ന് കെ മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ കടം 2575 കോടിയായിരുന്നു എന്നും മരുന്നു വാങ്ങിയതിലെ ബാധ്യത 900 കോടി രൂപയാണ്. എല്‍ഡിഎഫ് കാലത്ത് ആവശ്യമില്ലാത്ത പിപിഇ കിറ്റും ഉപകരണങ്ങളും വാങ്ങിക്കൂട്ടി. എല്‍ഡിഎഫിന്റെ പത്തുവര്‍ഷം ഇരുണ്ടകാലമായിരുന്നുവെന്നും എല്‍ഡിഎഫ് ശ്രമിച്ചത് സ്വകാര്യ ലോബിയെ വാരിപ്പുണരാനെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.

ഇ-ടെന്‍ഡറുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്ന് കെ മുരളീധരന്‍. വിഷയത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കാണ് പ്രശ്‌നമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇ-ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. 15ന് മുമ്പായി ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കി വിഷയവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറേക്കാലമായി ചിലര്‍ ഈ വിഷയത്തെ വെള്ളാനയാക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. ഇ-ടെന്‍ഡര്‍ നടപടിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ സംവിധാനത്തിനുള്ളില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Tags