വിഴിഞ്ഞം വിദേശനിക്ഷേപം സംബന്ധിച്ച് ദേശാഭിമാനിയിൽ നൽകിയ വാർത്ത തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വമ്പൻ വിദേശനിക്ഷേപം സംബന്ധിച്ച് പാർട്ടി മുഖപത്രമായ ദേശാഭിമാനി നൽകിയ വാർത്ത തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ രംഗത്ത്. അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ആഗോള കപ്പൽ ഗതാഗത ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിവാങ്ങുന്നതിനെ ദേശാഭിമാനി പ്രകീർത്തിച്ചപ്പോഴാണ്, ഈ നീക്കത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് സഭയിൽ സംസാരിച്ചത്. പിണറായി വിജയൻ നിയമസഭയിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ദേശാഭിമാനി തങ്ങളുടെ ഓൺലൈൻ എഡിഷനിൽ നിന്ന് ഈ വാർത്ത പിൻവലിച്ചു.
ഇന്നത്തെ ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് വിഴിഞ്ഞത്തെ വിദേശനിക്ഷേപം മുൻ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമാണെന്ന് അവകാശപ്പെട്ട് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകിയിരുന്നത്. രാജ്യത്തെ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് വിഴിഞ്ഞത്ത് വരുന്നതെന്നും 13,000 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ യാഥാർത്ഥ്യമാകുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ പാർട്ടി പത്രത്തിന്റെ ഈ വാദങ്ങളെ പൂർണ്ണമായും തള്ളുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിയമസഭയിലെ വാക്കുകൾ.
എംഎസ്സി കമ്പനിക്ക് നിക്ഷേപാവകാശം നൽകുന്നത് തുറമുഖ രംഗത്ത് ഒരു പ്രത്യേക കുത്തകയ്ക്ക് വഴിതുറക്കുന്നതിന് തുല്യമാണെന്നും ഇത് വിഴിഞ്ഞത്തിന്റെ വികസന സാധ്യതകളെ സാരമായി ബാധിക്കും.പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
.jpg)

