ഇനി 'വെള്ള' മതി..! പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇനി 'വെള്ള' ഇന്നോവ ക്രിസ്റ്റ

No more 'white' cars..! Opposition leader Pinarayi Vijayan now has a 'white' Innova Crysta

 തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ 2022 മുതൽ പിണറായി വിജയൻ കറുത്ത കാറാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവായ ശേഷം അദ്ദേഹം വെള്ള കാറിലേക്ക് മാറിയിരിക്കുകയാണ്. വെള്ള ഇന്നോവ ക്രിസ്റ്റ ആണ് കാർ.  മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. നിലവില്‍ എകെജി സെന്‍ററിലെ കാറാണ് പിണറായി ഉപയോഗിച്ചിരുന്നത്.

കാറിന് 99 എന്ന നമ്പറാണ് പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ല്‍ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാന്‍ ഉപകരിക്കുമെന്നും കൂടുതല്‍ സുരക്ഷിതമെന്നുമായിരുന്നു വാദം. പിണറായി വിജയന്‍റെ സുരക്ഷാ ജീവനക്കാരുടെ കാറുകളും പിന്നീടു കറുപ്പിലേക്കു മാറ്റിയിരുന്നു.

Tags