നിതിന്റെ മരണത്തില്‍ മുഖം നോക്കാതെ നടപടി വേണം ; വി ഡി സതീശന്‍

 VD Satheesan

ഇത് കേരളത്തിന് വലിയ നാണക്കേടാണെന്നും നാണക്കേട് കാരണം തലകുനിച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ മരണപ്പെട്ട വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എത്തി. നിതിന്റെ മരണത്തിന് പിന്നാലെ അധ്യാപകരുടെ അധിക്ഷേപത്തിന്റെ വാര്‍ത്തയടക്കം പുറത്തുവന്ന പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. 

ഇത് കേരളത്തിന് വലിയ നാണക്കേടാണെന്നും നാണക്കേട് കാരണം തലകുനിച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരക്കാര്‍ അധ്യാപകര്‍ ആണോയെന്നും സതീശന്‍ ചോദിച്ചു. പൂക്കോട് കോളേജില്‍ റാംഗിങ്ങിന് വിധേയമായി മരണപ്പെട്ട സിദ്ധാര്‍ഥന്റെ വിഷയം ഉണ്ടായപ്പോള്‍ തന്നെ കര്‍ശന നടപടി വേണമായിരുന്നു. അന്ന് കര്‍ശന നടപടിയെടുത്തിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

Tags