സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ വിട്ടുപോയവർക്ക് അവസരം

teacher

സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ എഴുതണമെന്ന് വിചാരിച്ച് സമയം കഴിഞ്ഞതിനാൽ അപേക്ഷിക്കാൻ സാധിക്കാത്തവരാണോ നിങ്ങൾ. എങ്കിൽ നിരാശപ്പെടേണ്ട . അവസരം കഴിഞ്ഞിട്ടില്ല.

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 10 വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ ഡിസംബർ 11, 12, 13 തീയതികളിൽ മാറ്റം വരുത്താവുന്നതാണ്.

tRootC1469263">

നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുന്ന പക്ഷം ഹാജരാകണം.

Tags