മീഡിയ അക്കാദമിയിൽ ഫോട്ടോജേണലിസം പഠിക്കാൻ അവസരം

apply now
apply now

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂൺ നാലിന് എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തിൽ നടക്കും. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി.

tRootC1469263">


ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്‌ പോർട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ്. ഫോൺ: 8281360360, 0484-2422275.

Tags