60,000 രൂപ ശമ്പളത്തിൽ കുടുംബശ്രീ സംസ്ഥാന മിഷനിൽ വീണ്ടും അവസരം

kudumbasree


കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം മാനേജർ  തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും നടക്കുക. താൽപര്യമുള്ളവർ കേരള സർക്കാരിന്റെ തന്നെ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: ഒക്ടോബർ 05

തസ്തികയും ഒഴിവുകളും

കുടുംബശ്രീ സംസ്ഥാന മിഷന് കീഴിൽ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ (ഫിനാൻസ്). ആകെ ഒഴിവുകൾ 01.

കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31.03.2026 വരെയാണ് കാലാവധി. മികവിന് അനുസരിച്ച് ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. 

പ്രായപരിധി

45 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 31.08.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ എംകോം, ടാലി, ഡിസിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/ പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി ഏഴ് വർഷത്തെ എക്‌സ്പീരിയൻസ് വേണം. 

അക്കൗണ്ടുകളുടെ പരിപാലനത്തിലും സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും പരിചയം വേണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ ശമ്പളം ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം


താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിച്ച് നോട്ടിഫിക്കേഷൻ പേജിൽ നിന്ന് ഏറ്റവും പുതിയ കുടുംബശ്രീ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നിശ്ചിത ഫോർമാറ്റിലാണ് അപേക്ഷ നൽകേണ്ടത്. ഉദ്യോഗാർഥികൾ 2000 രൂപ പരീക്ഷ ഫീസായി അടയ്ക്കണം. 

Tags