കെഡിസ്‌കിൽ വീണ്ടും അവസരം; 30,000 മാസ ശമ്പളത്തിൽ താൽക്കാലിക ജോലി നേടാം


കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന് കീഴിൽ ജോലി നേടാൻ അവസരം. ജൂനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. ആകെ 03 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ജൂൺ 20ന് മുൻപായി അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
കെ-ഡിസ്‌കിൽ ജൂനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. പ്രോജക്ട് 'മഴവില്ല്' ന് കീഴിലേക്കാണ് നിയമനം നടക്കുക. ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലായാണ് ഒഴിവുകൾ.
ജൂനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (കെമിസ്ട്രി) = 01
ജൂനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (സുവോളജി) = 01

ജൂനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (ജിയോഗ്രഫി) = 01
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
യോഗ്യത
ജൂനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (കെമിസ്ട്രി)
ഫസ്റ്റ് ക്ലാസ്, ഫുൾ ടൈം എംഎസ് സി (കെമിസ്ട്രി).
ജൂനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (സുവോളജി)
ഫസ്റ്റ് ക്ലാസ്, ഫുൾ ടൈം എംഎസ് സി (സുവോളജി).
ജൂനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (ജിയോഗ്രഫി)
ഫസ്റ്റ് ക്ലാസ്, ഫുൾ ടൈം എംഎസ് സി (ജിയോഗ്രഫി).
ഇവക്ക് പുറമെ മികച്ച ആശയവിനിമയ ശേഷിയും, മലയാളം, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
അപേക്ഷ
താൽപര്യമുള്ളവർ കേരള സർക്കാരിന്റെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് കെഡിസ്‌ക് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് ഓൺലൈനായി അപേക്ഷ നൽകുക. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂൺ 20.