കേന്ദ്ര സർക്കാർ ഡിഎസ്എസ്എസ്ബിയിൽ വമ്പൻ അവസരം; 216 ഒഴിവുകൾ
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ന് കീഴിൽ വിവിധ വകുപ്പുകളിലായി 216 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. ഡൽഹി ടൂറിസം & ട്രാൻസ്‌പോർട്ടേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ഹെൽത്ത് & ഫാമിലി വെൽഫെയർ വകുപ്പ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിലാണ് അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച് 28ന് മുൻപായി അപേക്ഷ നൽകണം.
tRootC1469263">തസ്തികയും ഒഴിവുകളും
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 216.
അസിസ്റ്റന്റ് മാനേജര്‍ (ടൂറിസം) (ജനറല്‍) (അക്കൗണ്ട്‌സ്), റേഡിയോഗ്രാഫര്‍, റിപ്പോര്‍ട്ടര്‍, പട്വാരി, സ്റ്റെനോഗ്രാഫര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
അസിസ്റ്റന്റ് മാനേജര്‍ (ടൂറിസം) 30 വയസുവരെ.
അസിസ്റ്റന്റ് മാനേജര്‍ (ജനറല്‍) 30 വയസുവരെ.
അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്‌സ്) 32 വയസുവരെ.
റേഡിയോഗ്രാഫര്‍ 18നും 27നും ഇടയില്‍ പ്രായം.
റിപ്പോര്‍ട്ടര്‍ 30 വയസ് കവിയാന്‍ പാടില്ല.
പാട്വാരി 21നും 27നും ഇടയില്‍ പ്രായം.
സ്റ്റെനോഗ്രാഫര്‍ 30 വയസ് കവിയാന്‍ പാടില്ല.
യോഗ്യത
അസിസ്റ്റന്റ് മാനേജര്‍ (ടൂറിസം)
ടൂറിസത്തില്‍ മാസ്‌റ്റേഴ്‌സ് അല്ലെങ്കില്‍ പിജി ഡിപ്ലോമ വേണം. കൂടെ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സും.
അസിസ്റ്റന്റ് മാനേജര്‍ (ജനറല്‍)
ഏതെങ്കിലും ഡിസിപ്ലിനില്‍ എംബിഎ
അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്‌സ്)
സിഎ അല്ലെങ്കില്‍ സിഎംഎ. കൂടെ അക്കൗണ്ട്‌സ് & ഫിനാന്‍സില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
റേഡിയോഗ്രാഫര്‍
പ്ലസ് ടു യോഗ്യത വേണം. റേഡിയോഗ്രഫിയില്‍ രണ്ട് വര്‍ഷ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്.
റിപ്പോര്‍ട്ടര്‍
ബാച്ചിലര്‍ ഡിഗ്രി കൂടെ ഷോര്‍ട്ട് ഹാന്‍ഡ്.
പട്വാരി
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി.
സ്റ്റെനോഗ്രാഫര്‍
ഡിഗ്രി കൂടെ ഷോര്‍ട്ട്ഹാന്‍ഡില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
തിരഞ്ഞെടുപ്പ്
കമ്പ്യൂട്ടര്‍ അധിഷ്ഠിത തിരഞ്ഞെടുപ്പ്, സ്‌കില്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ ടെസ്റ്റ് എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്.
ശമ്പളം
Assistant Manager (Various) 44,900 – 1,42,400
Assistant Grade – I (IT) 35,400 – 1,12,400
Radiographer 25,500 – 81,100
Optometrist 29,200 – 92,300
Reporter 44,900 – 1,42,400
Patwari 21,700 – 69,100
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ DSSSB റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ശേഷം വ്യക്തിഗത വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കുക. തുടര്‍ന്ന് അപേക്ഷ ഫീ അടച്ച് അപേക്ഷിക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
.jpg)


