‘ഓപ്പറേഷൻ തൂഫാൻ’ ; ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ എത്തും

Advertisement in newspaper for Ramesh Chennithala; KPCC issues show cause notice to DCC General Secretary A Prajin Babu

 ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജൂൺ 15-ന് പെരുമ്പാവൂരിൽ നേരിട്ടെത്തും.

‘ദി നാർകോ ഹണ്ട്’ എന്ന പേരിൽ ലഹരിക്കെതിരായ സ്പെഷ്യൽ ഡ്രൈവ് സംസ്ഥാനത്തുടനീളം ഊർജിതമായി തുടരുകയാണ്. ഇന്ന് നടന്ന പരിശോധനയിൽ അഞ്ചര കിലോ കഞ്ചാവാണ് വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. കൊച്ചിയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്ന അൻവർ ഹുസൈനെ ഡാൻസാഫ് പിടികൂടി. ഇയാളിൽ നിന്ന് മൂന്ന്  ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജൂൺ 15-ന് പെരുമ്പാവൂരിൽ നേരിട്ടെത്തും.കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ ഉൾപ്പെടെ ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പ്രതി മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്.

തിരുവനന്തപുരത്ത് തമ്പാനൂരിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തിയ പുല്ലുവിള സ്വദേശി റോബിൻ, തമിഴ്‌നാട് നെട്ട സ്വദേശി അനീഷ് എന്നിവരും പിടിയിലായി. ഇരുവരും നേരത്തെ വിവിധ മോഷണ, ലഹരിക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാനത്തുടനീളം ശക്തമായ നടപടികളാണ് പോലീസും ഡാൻസാഫും സ്വീകരിക്കുന്നത്.

Tags